ജിദ്ദ: മലയാളിയെ ജിദ്ദയില്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്വദേശി തായത്തെ പള്ള്യാലെ പരേതനായ ടിപി ഉസ്മാന് കോയയുടെ മകന് അബ്ദുല്‍ റസാഖിനെയാണ് ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദയിലെ നസീം ജിദ്ദ പോളി ക്ലിനിക്കിന് സമീപത്തെ ഒരു കണ്ണടക്കടയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. നാട്ടിലേക്കു പോകുവാനായി തൊഴിലുടമയോട് റീഎന്‍ട്രി വിസയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പോണ്സര് അനുമതി നല്കാതിരുന്നതിനാല് കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ദിവസങ്ങളായി കടയും തുറന്നിരുന്നില്ല. കിലൊ അഞ്ച് എന്ന സ്ഥലത്ത് ബന്ധുക്കളുടെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. അബ്ദുല്‍ റസാഖിന്റെ മൂന്ന് കുട്ടികളും ഭാര്യയും നാട്ടിലാണ്.