പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരില്‍ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുന്‍പാണ് ഹെലികോപ്ടര്‍ എത്തിച്ചത്.
ഗുരുവായൂരില്‍ സാധാരണ നിലയില്‍ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഹെലികോപ്ടറും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി പറന്നിറങ്ങി. രവി പിള്ളയുടെ ഒ145 എയര്‍ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കര്‍മ്മങ്ങള്‍. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകള്‍ നടന്നു. പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ചാണ് ഹെലികോപ്ടറിനെ യാത്രയാക്കിയത്.
നൂറുകോടിയോളം മുടക്കി ഇന്ത്യയില്‍ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റര്‍ രവി പിള്ള വാങ്ങിയത്. ഇന്ന് രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററില്‍ മടങ്ങിയത്.


