തൃശൂര്‍: തത്തകളെ തൃശ്ശൂരിലെ കോള്‍ പാടങ്ങളില്‍ നിന്നും പിടിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 120 തത്തകളെ പിടിച്ചെടുത്തു. കാഞ്ഞാണി, പുള്ള്, എന്നിവിടങ്ങളിലെ കോള്‍ പാടങ്ങളില്‍ നിന്നാണ് ഇവയെ പിടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
തിരൂര്‍ സ്വദേശി ലക്ഷ്മി, ഭാഗ്യം എന്നിവരാണ് അറസ്റ്റിലായത്. സംശയാസ്പദമായ പെരുമാറ്റത്തില്‍ ഇവരെ കണ്ടപ്പോഴാണ് അറസ്റ്റ് ചെയ്തത്. വന്യജീവിസംരക്ഷണ വകുപ്പിന്റെ പരിധിയില്‍ പെടുന്ന കേസായതിനാല്‍ ഇവരെ വനംവകുപ്പിന് കൈമാറി


