പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിനോയ് വിശ്വം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതരാരോപണം.മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗവും ചേരുകയാണ്. സര്‍ക്കാര്‍ തീരുമാനത്തോടുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റേയും മന്ത്രി ജി ആര് അനിലിന്റേയും പ്രതികരണം. ഇടതുപക്ഷ ജനാധിപത്യമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനമെന്ന് ജി ആര് അനിലും ആഞ്ഞടിച്ചു.


