ഇടുക്കി : നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ. രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ പച്ചടി ചൊവ്വേലിൽകുടിയിൽ ഒരേക്കറോളം കൃഷിയിടം ഒലിച്ചു പോയി. മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട്.
