വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിച്ചു നീക്കാന്‍ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചു മാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖ സമരത്തോട് അനുബന്ധിച്ച് സമരസമിതി ഇന്ന് യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയില്‍ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമര സമിതിയുടെ തീരുമാനം.
ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവ്. എന്നാല്‍ സമരപന്തല്‍ സ്വകാര്യ ഭൂമിയിലാണ് എന്നും പൊളിച്ചു മാറ്റില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലത്തീന്‍ അതിരൂപത. ഇക്കാര്യവും ഇന്ന് ചേരുന്ന സമര സമിതി യോഗം ചര്‍ച്ച ചെയ്യും.