കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയെ അവഗണിച്ചതിനെതിരെ കർഷക കൂട്ടായ്മകൾ രംഗത്ത്. മിനിമം താങ്ങുവില ഉറപ്പാക്കാനുള്ള ബില്ല് ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കേന്ദ്ര ബജറ്റിൽ വലിയ പിഴവുകളുണ്ടായെന്നാണ് കർഷക സംഘടനകളുടെ വാദം.
അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കണമെന്ന് ഏഴ് കര്‍ഷക സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. റാലിക്കെത്തിയ കർഷകരെ പാർലമെൻ്റിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. കർഷകരായതിനാലാണ് അനുവദിക്കാത്തതെന്നും രാഹുൽ വിമർശിച്ചു.


