വിവാഹത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നവര്‍ക്ക് ക്വാറന്റൈന് ഇളവ് നല്‍കും. ഇവരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വധൂവരന്മാര്ക്കൊപ്പം അഞ്ച് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വരാം.
ഇത്തരക്കാര്‍ വിവാഹ കാര്‍ഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഒരാഴ്ച കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്കാണ് ഈ ഇളവ് ലഭ്യമാവുക. നേരത്തെ, സംസ്ഥാനത്തേക്ക് എത്തുന്നവര്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയില്‍ നിന്ന് കേസുകള്‍ക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ സംസ്ഥാനത്തേക്ക് അടിയന്തരമായി വരുന്നവരെ ഒഴിവാക്കിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോള്‍ വിവാഹ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ ശാരീരിക അകലം പാലിക്കമെന്നും, അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


