തൃശ്ശൂർ നഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം.അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകർന്നു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്.
ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.മരം വീണതോടെ പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണ്ണുത്തി മേഖലയില്‍ നിന്നും തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണിരിക്കുന്നത്.അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വൻ മരം കടപുഴകി വീണതിനെ തുടർന്ന് തൃശൂർ നഗരത്തിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.


