പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും.ഫോർട്ട് കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട് നൽകും.
അന്വേഷണത്തിൻ്റെ ഭാഗമായി മത്സ്യകർഷകരുടെയും വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയും മൊഴി ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ ഇന്ന് കേൾക്കും. പെരിയാറിൽ ഈ മത്സ്യം ചത്തുപൊങ്ങാൻ കാരണമായ രാസമാലിന്യം ആരാണ് തള്ളിയത് എന്നും വ്യക്തമല്ല. എടയാർ റെഗുലേറ്റർ കം ബ്രിഡ്ജിന് മുമ്പുളള ഏതോ ഫാക്ടറിയിലെ രാസമാലിന്യമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


