രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും എന്ത്കൊണ്ട് സൗജന്യ വാക്സീന് നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി. റിസര്‍വ് ബാങ്കിന്റെ അധിക ഡിവിഡന്‍ഡ് ഉപയോഗിച്ചു കൂടേയെന്ന് കോടതി. കേന്ദ്രം സൗജന്യ വാക്സീന് നല്‍കാതെ സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി, ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ വാക്സീന് വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സുപ്രാധാന ചോദ്യങ്ങളുയര്‍ത്തിയത്. അതേസമയം, നയപരമായ വിഷയമാണ്, അതുകൊണ്ട് മംറുപടി പറയാന്‍ സമയം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
രാജ്യത്തെ എല്ലാവര്ക്കും സൗജന്യ വാക്സീന് ലഭ്യമാക്കാന്‍ വേണ്ടിവരുമെന്ന് കരുതുന്നത് 34, 000 കോടി രൂപയാണ്. ആര്‍ബിഐ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 54, 000 കോടി രൂപ അധിക ലാഭ വിഹിതമായി നല്‍കിയിട്ടുണ്ട്. ഈ തുക വാക്സീന് വിതരണത്തിന് ഉപയോഗിച്ച് കൂടെ എന്നായിരുന്നു ഡിവിഷന് ബഞ്ചിന്റെ ചോദ്യം. എന്നാല്‍ ഇത് നയമപരമായ കാര്യമാണെന്നും മറുപടി നല്കാന് കൂടുതല്‍ സാവകാശം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
രാജ്യത്തെ മൊത്തം കാര്യങ്ങളും പറയാന്‍ ഹൈക്കോടതിക്കാവില്ലെങ്കിലും കേരളത്തിന് ആവശ്യമുള്ള ഡോസ് വാക്സീന് എപ്പോള്‍ ലഭ്യമാക്കുമെന്നറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. 18നും 45 ഉം ഇടയിലുള്ളവര്‍ക്ക് സൗജന്യ വാക്സീന് നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്.
കേന്ദ്രം സൗജന്യ വാക്സീന് നല്‍കാതെ സംസ്ഥാനങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓര്‍മ്മിപ്പിച്ചു. വാക്സീന് നയം കേന്ദ്രം മാറ്റിയതോടെ കുത്തിവെപ്പുകളുടെ എണ്ണം കുറഞ്ഞതായി ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാരെയും കോടതി ജീവനക്കാരെയും എന്ത് കൊണ്ട് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് സംസഥാനത്തോട് കോടതി ആരാഞ്ഞു. ബുധനാഴ്ച ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സംസ്ഥാനത്തോട് കോടതി നിര്‍ദ്ദേശിച്ചു.


