തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഏജന്‍സികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.

23 ബസുകള്‍ക്കെതിരെ ഇതുവരെ നടപടി എടുത്തതായും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പെര്‍മിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങള്‍ക്ക് 5000 വാഹനങ്ങള്‍ക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട് ഇതില്‍ കല്ലട ട്രാവല്‍സിന്റെ മൂന്ന് വാഹനങ്ങളും ഉള്‍പ്പെടുന്നു. അമിത നിരക്ക് ഈടാക്കല്‍ സാധനങ്ങള്‍ കടത്തല്‍ എന്നിവക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഓപ്പറേഷന് നെറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി.
കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച നടപടിയാണ് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്. ഇത് സംബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പരിശോധന നടക്കുകയാണ്. ജിഎസ്ടി വകുപ്പുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാനും ബസുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


