പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജാക്കും.
ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രകാശനെ ഹാജരാക്കുക. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതേസമയം പീഡനം നടന്നത് പാര്‍ട്ടി ഓഫീസില്‍ വച്ച് തന്നെയാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പ്രകാശന്റെ ഡിഎന്‍എ പരിശോധനക്കുളള സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
പീഡിപ്പിക്കപ്പെട്ടുവെന്നു കരുതുന്ന യുവതി പ്രസവിക്കുകയും ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.