കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തമുണ്ടായതോടെ കൊച്ചിയില്‍ പുക ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വൈറ്റില,തൃപ്പുണിത്തുറ,ഇരമ്ബം ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലാ കളക്ടര്‍ പ്ലാന്റില്‍ പരിശോധന നടത്തുകയാണ്. പ്രശ്ന പരിഹാരത്തിന് ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപ്പിടുത്തം. ചൂട് കൂടുമ്ബോള്‍ പ്ലാസ്റ്റിക്ക് കത്തുന്നത് പോലെ പടി പടിയായല്ല. ഭീമമായ മാലിന്യ കൂമ്ബാരങ്ങള് മിനിറ്റുകള്‍ക്കുള്ളില്‍ തീഗോളമാകുന്നു. സംഭവത്തില്‍ ദുരൂഹതയെന്ന കോര്പ്പറേഷന് വാദങ്ങള്‍ക്ക് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ആദ്യം സ്ഥാപിച്ച സിസിസിവി ആരോ കത്തിച്ചു കളഞ്ഞു.രണ്ടാമത് സ്ഥാപിച്ച വൈഫൈ സംവിധാനമുള്ളതും അധികം വൈകാതെ ചിലര്‍ നശിപ്പിച്ച് കളഞ്ഞു.
സ്വകാര്യ ഗ്രൂപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ആധുനിക മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് മാലിന്യ പ്രശ്നത്തിന് കോര്പ്പറേഷന് മുന്നോട്ട് വയ്ക്കുന്ന ശാശ്വത പരിഹാര മാര്‍ഗം.


