തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സ് ബോർഡ് വെച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. നടപ്പാത തടസപ്പെടുത്തി ഫ്ലക്സ് ബോർഡ് വെച്ചതിനാണ് പൊലീസ് കേസെടുത്തത്. പാളയം മുതൽ പുളിമൂട് ജംങ്ഷൻ വരെ പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. അനുമതി ഇല്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ടിരുന്നു.

