കൊച്ചി: സ്കൂളുകളിൽ സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠനം പാാടില്ലെന്ന് ഹൈേക്കോടതി. സ്വകാര്യ സ്ക്കൂളുകളിലടക്കം മതപഠനം പാടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവ് ഇറക്കണമെന്നും കോടതി പറഞ്ഞു.
സ്ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ല. വ്യത്യസ്ത സംസ്കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും ഹൈക്കോടതി വ്യക്തമാക്കി.


