ന്യൂഡല്‍ഹി : മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കെ.പി.സി.സി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 12 പേര് വൈസ് പ്രസിഡന്റുമാരും 34 പേര് ജനറല്‍ സെക്രട്ടറിമാരുമാണ്. വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി.
12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്.
ഭാരവാഹി പട്ടിക ഇങ്ങനെ:-പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്, ജോസഫ് വാഴക്കന്, കെ പി ധനപാലന്, കെ സി റോസക്കുട്ടി, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി പി മുഹമ്മദ്, മണവിള രാധാകൃഷ്ണന്, ടി സിദ്ദീഖ്, ശരത് ചന്ദ്ര പ്രസാദ്, ഏഴുകോണ് നാരായണന് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കെ.കെ. കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും.
ജനറല്‍ സെക്രട്ടറിമാർ പാലോട് രവി, എഎ ശുക്കൂര്‍, കെ സുരേന്ദ്രന്, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോഷി എം കോഷി, പി എം നിയാസ്, പാഴക്കുളം മധു, എന്‍ സുബ്രഹ്മണ്യന്, ജൈസണ് ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ പി അനില്‍കുമാര്‍, എ തങ്കപ്പന്, അബ്ദുല്‍ മുത്തലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീര്‍ ഹുസൈന്, ജി രതികുമാര്‍, മണര്‍കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി ആര് മഹേഷ്, ഡി സുഗതന്, എം മുരളി, സി ചന്ദ്രന്, ടോമി കല്ലാണി, ജോണ്സണ് അബ്രഹാം, മാത്യു കുഴല്നാടന്, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എം നസീര്‍, ശ്രിമതി ഡി സോണ, ഒ അബ്ദര്‍റഹ്മാന്‍ കുട്ടി, ശാനവാസ് ഖാന് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്.
ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ എം.എല്‍. എമാരോ എം.പിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്.

