കാസര്‍കോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. 20 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് കേരള യാത്രയുമായെത്തുന്നത്. 1998 ല്‍ കെ എം മാണിയാണ് ഒടുവില്‍ കേരളയാത്ര നടത്തിയത്.
22 ദിവസം നീണ്ട് നില്ക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് ഉദ്ഘാടനം ചെയ്യും.കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. ലോക്സഭാ തെരഞെടുപ്പിന് മുമ്പായി നടത്തുന്ന യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെയുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നണിയുമായി ഇഴുകിച്ചേരുന്നതിനും കൂടുതല്‍ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും കേരളാ കോണ്‍ഗ്രസ് യാത്ര വേദിയാക്കും.

