കൊച്ചി: എറണാകുളം കളമശേരി വല്ലാര്‍പാടം കണ്ടയ്നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി. ലൈറ്റ് മോട്ടാര്‍ വാഹനനങ്ങള്‍ക്ക് ഇരുദിശയിലേക്കുമായി 70 രൂപയും. ബസുകള്‍ക്ക് 160 രൂപയുമാണ് ടോള്‍ നിരക്ക്. നേരത്തെ ടോള്‍ പിരിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. 909 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം.
ഇതിനായി നേരത്തെ ടോള്‍ ബൂത്തുകള്‍ ആരംഭിച്ചിരുന്നെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിക്കാനുള്ള നീക്കം അതോറിറ്റി നിര്‍ത്തിവെച്ചിരിക്കയായിരുന്നു. കാര്‍, ജീപ്പ് ഉള്പടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ ഒരേ ദിശയിലേക്ക് 45 രൂപയും ഇരുദിശയിലേക്കുമായി 70 രൂപയും ബസുകള്‍ക്ക് ഒരു ദിശയില്‍ 16 രൂപയും ഇരു ദിശയിലേക്ക് 240 രൂപയുമാണ് ടോള്‍ ഈടാക്കാനുദ്ദേശിക്കുന്നത്. വാഹനങ്ങളുടെ വലുപ്പമനുസരിച്ച് 250,305, 460 രൂപ എന്നീ ക്രമത്തിലാണ് ടോള്‍ പിരിക്കുന്നത്. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ടോള്‍ തുകയില്‍ നേരിയ ഇളവുണ്ടായേക്കും.

