തിരുവനന്തപുരം: ഗുരുവായൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രതിപക്ഷനേതാവ്. മുസ്ലിം ലീഗുമായുള്ള ഉഭയകകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ. കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ച നടന്നിട്ടേയില്ലെന്നും വി.ഡി സതീശന് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് തൃശൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുരളീധരന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും താന്‍ ഗുരുവായൂര്‍ ഭക്തന് മാത്രമാണെന്നും മുരളീധരന് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


