തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തി… വീട്ടിലെ അടുക്കളയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . തിരുവനന്തപുരത്ത് കുറവന്‍കോണത്ത് അമ്മയോടൊപ്പമായിരുന്നു ജാഗീ ജോണ്‍ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വൈകീട്ടോടെയാണ് സംഭവം. ഫ്ലാറ്റില്‍ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയല്‍വാസികളും പറയുന്നത് .മോഡലിംഗ് രംഗത്ത് സജീവമാണ് ജാഗി ജോണ്‍, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് ജാഗി ജോണ്‍..

