കൊല്ലം: ഓണം ബംബർ ലോട്ടറി മാതൃകയിൽ നറുക്കെടുപ്പ് നടത്തിയ വ്യാപാരി വ്യവസായി സമിതിക്കെതിരെ പൊലീസ് കേസ്. സമിതി കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മഹാ ഓണം ബംബർ എന്ന പേരിലാണ് ലോട്ടറി അടിച്ചത്.ഇത് യഥാർത്ഥ ബംബർ എന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എഫ് ഐആറില്‍ പറയുന്നു.ഇത് വഴി സർക്കാരിനെ വഞ്ചിച്ചു.സർക്കാരിന്റെ ഓണം ലോട്ടറി വില്പനയെ ബാധിച്ചു.കച്ചവടം ശ്രദ്ധയിൽ പെട്ടപ്പോൾ നിർത്താൻ ആവശ്യപ്പെട്ടു.എന്നിട്ടും രഹസ്യമായി നറുക്കെടുപ്പ് നടത്തുകയായിരുന്നു.ലോട്ടറി നിയന്ത്രണ നിയമം,വഞ്ചന, ഗുഡലോചന.എന്നിവ പ്രകാരമാണ് കേസ് എടുത്തത്


