വിവാഹ വാഗ്ദാനം നല്കി 24കാരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അജീഷിനെ പിടികൂടി.പെണ്‍കുട്ടിയുമായി പരിചയത്തിലായ അജീഷ് വിവാഹ വാഗ്ദനം നല്കി വശത്താക്കുകയായിരുന്നു.
വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്കിയ യുവാവ് തമ്പാനൂരുള്ള ലോഡ്ജില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇവര്‍ നല്കിയ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അജീഷിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.