പോക്സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. 16 വയസുകാരിയായ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവിൽ വി ജെ മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.