കേരളത്തില്‍ കോവിഡ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാർ കേരളത്തിലെത്തിത്. ക്വാറന്റീനിൽ കഴിയവെ ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് കണ്ടതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നില വഷളായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയിൽ നിന്ന് 62,000 രൂപ വിലയുള്ള ജീവൻ രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്.


