തിരുവനന്തപുരം: നവകേരള സദസിനോട് പ്രതിപക്ഷത്തിന് പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സദസിനുള്ള പിന്തുണ കണ്ട് പ്രതിപക്ഷം അക്രമങ്ങളിലേക്ക് മാറിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കോണ്‍ഗ്രസ് നേതൃത്വം അണികളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നു. സാമൂഹ്യവിരുദ്ധ സമീപനമാണ് കാട്ടുന്നത്. നവകേരള സദസിന്റെ ഫ്ലക്സുകള്‍ തകര്‍ത്തുകൊണ്ട് പരിപാടി ജനങ്ങളിലേക്ക് എത്താതിരിക്കില്ല.
നവകേരള സദസ് നാടിന്റെ പരിപാടിയായാണ് ജനങ്ങള്‍ കാണുന്നത്. പരിപാടിക്കെതിരായ നീക്കം നാടിനെതിരെയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സദസ് അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രമാണുള്ളത്. തിരുത്താന്‍ കഴിയുമെങ്കില്‍ പ്രതിപക്ഷം തിരുത്തുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെഞ്ഞാറമൂട്ടില്‍ പോലീസ് സ്റ്റേഷനില്‍ കയറി ഡിവൈഎഫ്ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പോലീസ് നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


