പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ പൊലിസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

SABARIMALA, Apr 15 (UNI)- Lord Ayyappa devotees throng the temple on the occasion of Vishu festival, in sabarimala on Friday. UNI PHOTO-22U
അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അമ്ബതോളം യുവതികളടങ്ങുന്ന സംഘം ഞായറാഴ്ച കോട്ടയത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകുന്നേരമാണ് സംഘം തമിഴ്നാട്ടില്‍ നിന്നും യാത്രതിരിക്കുകയെന്ന് മനിതി കോ-ഓര്‍ഡിനേറ്റര്‍ സെല്‍വി അറിയിച്ചു. വിശ്വാസികളെ വിശ്വസികള്‍ തടയില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.


