തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 389 സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരം സോണില്‍ 180 സര്‍വീസുകളും എറണാകുളത്ത് 170 ഉം കോഴിക്കോട് 39 സര്‍വീസുകളും മുടങ്ങി. അതേസമയം പുതുതായി പി.എസ്.സി നിയമനം ലഭിച്ച 1,472പേരുടെ പരിശീലനം ഇന്നാരംഭിക്കും. പിരിച്ചുവിട്ട എംപാനലുകാരുടെ ലോങ് മാര്‍ച്ച് ഇന്ന് ചാത്തന്നൂരില്‍ നിന്ന് ആരംഭിച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്.
കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ആദ്യ ഷിഫ്റ്റില്‍ റദ്ദാക്കിയത് 389 സര്‍വീസുകള്‍. തിരുവനന്തപുരം മേഖലയില്‍ 180 എറണാകുളം 170 കോഴിക്കോട് 39. പുതുയതായി നിയമനം നേടിയ കണ്ടക്ടര്‍മാരുടെ പരിശീലനം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കി സ്വതന്ത്ര ചുമതല നല്‍കിയാലെ പ്രതിസന്ധിക്ക് ശമനമുണ്ടാകൂ. സര്‍വീസുകള്‍ റദ്ദാക്കിയത് വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് കെ.എസ്.ആര്.ടി.സി ആവര്‍ത്തിച്ചു. ഇന്നലെത്തെ കളക്ഷന്‍ 7 കോടി 70 ലക്ഷമാണ്. 45 ദിവസം കൊണ്ട് പി.എസ്.സി വഴിയുള്ള നിയമനം പൂര്‍ത്തിയാക്കിയിട്ടേ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് വഴി താത്കാലിക ജീവനക്കാരെ പരിഗണിക്കൂ.


