തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം. ആശാ മാർക്ക് നേരെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു. പൊലീസ് വാഹനത്തിന് മുമ്പിൽ ആശാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്ഷന് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.രാവിലെ മുതൽ ക്ലിഫ് ഹൗസിന് മുമ്പിൽ ആശാമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്.