കോഴിക്കോട്: തേജസ് ദിനപത്രം നിര്‍ത്താനുള്ള തീരുമാനം മാനേജ്മ?െന്റ് പുനഃപരിശോധിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ ഒന്നടങ്കം പെരുവഴിയിലാക്കുന്ന നടപടിയാണിത്. പൂട്ടാന്‍ തീരുമാനിച്ചശേഷമാണ് ജീവനക്കാരെ പോലും അറിയിച്ചത്. പിന്നീടാണ്? യൂനിയന്‍ അറിഞ്ഞത്. 300ലേറെ ജീവനക്കാരുടെ ഭാവിയെക്കുറിച്ചോ നഷ്?ടപരിഹാരത്തെക്കുറിച്ചോ ആലോചിക്കാതെ, വ്യക്തമായ പാക്കേജും രൂപരേഖയും തയാറാക്കാതെ തീരുമാനമെടുത്തതില്‍ യൂനിയന്‍ പ്രതിഷേധമുണ്ട്.

മറ്റു പല പത്രങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരും അടച്ചുപൂട്ടുന്നില്ല. ജീവനക്കാര്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറായിട്ടും തീരുമാനവുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. തൊഴില്‍ പ്രശ്നമെന്ന നിലക്ക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. തേജസിന് സര്‍ക്കാര്‍ പരസ്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറും മുഖ്യമന്ത്രിയും തയാറാവണം. ജീവനക്കാര്‍ക്ക് യൂനിയ??െന്റ പൂര്‍ണപിന്തുണയുമുണ്ട്. ആനുകൂല്യം കൃത്യമായി ലഭിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജന. സെക്രട്ടറി സി. നാരായണന്, കോഴിക്കോട് ജില്ല സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവര്‍ അറിയിച്ചു.


