രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സിപിഐഎം. പതിവ് രീതിയില്‍ നേതാക്കള്‍ പ്രതികരണം നടത്തുന്നതല്ലാതെ രാജി ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലേക്ക് പോകാന്‍ പാര്‍ട്ടി തയാറായിട്ടില്ല. രാഹൂല്‍ നിയമസഭാംഗത്വം രാജിവെക്കണം എന്നാണ് കേരളത്തിന്റെ പൊതു വികാരമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു. രാജി ആവശ്യം ഉയര്‍ത്തി മന്ത്രിമാരും സിപിഐ നേതാക്കളും പ്രതികരിക്കുന്നുണ്ട്. രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്ത് വന്നു.
എം.മുകേഷ് എം.എല്‍.എക്ക് എതിരെ പീഡന പരാതി ഉയര്‍ന്നപ്പോള്‍ രാജിവെയ്പ്പിക്കാതിരുന്ന കീഴ് വഴക്കമുളളത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് വേണ്ടി സിപിഐഎം മുറവിളി കൂട്ടാത്തത്. ധാര്‍മികത ഉയര്‍ത്തി പിടിച്ച് രാജിവെച്ചാല്‍ കുറ്റവിമുക്തനാകുമ്പോള്‍ തിരിച്ചുവരാനാകുമോ എന്നായിരുന്നു പാര്‍ട്ടി എം.മുകേഷ് കേസില്‍ ഉന്നയിച്ച വാദം. അന്നത്തെ നിലപാട് തിരിഞ്ഞുകൊത്തുമെന്ന്
മനസിലാക്കിയാണ് ഇപ്പോള്‍ രാജി ആവശ്യം. ഉയര്‍ത്തി സമരരംഗത്തേക്കോ വരാന്‍ അറച്ച് നില്‍ക്കുന്നത്.


