അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ ജീവനക്കാർ മദ്യലഹരിയിലായിരുന്നില്ലെന്ന് കെ.എസ്.ഇ.ബി. ജീവനക്കാർ പോലീസുമായി ബന്ധപ്പെട്ടു. കുടുംബനാഥൻ മോശമായി പെരുമാറിയ സാഹചര്യത്തിലാണ് പോലീസിനെ വിളിച്ചതെന്നും കെഎസ്ഇബി പത്രക്കുറിപ്പിൽ പറയുന്നു.
കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി കുടുംബത്തോട് പ്രതികാരം ചെയ്യുന്നതായി ഇന്നലെ പരാതി ഉയർന്നിരുന്നു. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി.തിരുവനന്തപുരം അയിരൂരിലെ രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറഞ്ഞുവെന്നും പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ ജീവനക്കാര്‍ തയ്യാറായില്ലെന്നുമായിരുന്നു പരാതി.


