കൊവിഡിന് പുറമേ കടല്‍ക്ഷോഭവും രൂക്ഷമാകുന്ന ചെല്ലാനത്തെ ജനങ്ങള്‍ മാറിത്താമസി ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. കടല്‍ത്തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ മാറിത്താമസിക്കുക. നിലവില്‍ കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സെന്റ് മേരീസ് സ്കൂളിലാണ് അതിന് സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കേണ്ടവരെ സെന്റ് സേവിയേഴ്സ് സ്കൂളിലാണ് പാര്‍പ്പിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ഓരോ വര്‍ഷവും കടല്‍ക്ഷോഭം നേരിടുന്നുണ്ട്. എപ്പോഴും കടല്‍ഭിത്തി കെട്ടിയതുകൊണ്ട് കാര്യമായില്ല. കടല്‍ ഭിത്തിയുള്ള കോഴിക്കോട്ട് ഭിത്തിക്ക് മുകളില്‍ കൂടിയാണ് വെള്ളം അടിച്ചുകയറുന്നത്. ആളുകള്‍ മാറുകയല്ലാതെ വെറെ വഴികളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.