കാസര്‍ഗോഡ്: കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ സ്കൂളുകള്‍ക്ക് ഇന്നും അവധിയായിരുന്നു. ആംഗനവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

