കൊല്ലങ്കോടിന് സമീപം കമ്പിവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം.ഉണ്ണികൃഷ്ണൻ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി. പ്രദേശത്ത് അടുത്തകാലത്തായി പുലിശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു
ജീവനോടുകൂടി പുലിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്.പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. പിടികൂടി പുലിയെ കാട്ടിലേക്ക് വിടും.പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചർ അറിയിച്ചത്. പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.


