കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നാണ് ഭീഷണി.

ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുണ്ട്.
ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര നിര്‍ദേശപ്രകാരം സിഐഎസ്എഫിന്റെ സംഘം മലയോരത്ത് പരിശോധന നടത്തി. ജില്ലാ ഭരണകൂടത്തോട് ഈ പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


