കൊച്ചി: മുനമ്പം മനുഷ്യകടത്ത് കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന്‍ കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. ഇയാളെ ഇന്ന് ചോദ്യം ചെയ്യും.
നേരത്തെ ദില്ലിയില്‍ നിന്ന് കസ്റ്റഡിയിലായ പ്രഭുവിനെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. കേരള പൊലീസിന് പുറമെ മനുഷ്യക്കടത്തിന്റെ വിവരങ്ങൾ തേടി ഐ ബിയും തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്.

