തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിന ചൊല്ലി ഐ എ എസ്-ഐ പി എസുകാർ തമ്മിൽ തർക്കം രൂക്ഷം. ഇതോടെ നിയമസഭ സമ്മേളനത്തിന് മുമ്പ് പൊലീസ് ഘടനയിൽ മാറ്റമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനാണ് തിരിച്ചടിയായത്.
പൊലീസിലെ നിലവിൽ ഭരണ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താനായിരുന്ന ഡി ജി പിയുടെ ശുപാർശ. കമ്മീഷണറേറ്റ് നിലവിൽ വരുമ്പോള്‍ ജില്ലാ കളക്ടർമാരുടെ കൈവശമുള്ള മജിസ്റ്റീരിയിൽ അധികാരങ്ങള്‍ കൂടി ഐജിക്ക് കൈമാറേണ്ടിവരും. ഇതിനെയാണ് ഐഎഎസുകാർ എതിർക്കുന്നത്. ചീഫ് സെക്രട്ടറിയും, ആഭ്യന്തരസെക്രട്ടറിയും ഡി ജി പിയും യോഗം ചേർന്നെങ്കിലും അനുരജ്ഞനാമുണ്ടാക്കാനായില്ല. ചെന്നൈ, കൊൽക്കത്ത, ബംഗല്ലൂരു നഗരങ്ങളിൽ നടപ്പാക്കി കഴിഞ്ഞ മാതൃക ചൂണ്ടികാട്ടി ഡി ജി പി വീണ്ടും സർക്കാറിന് കത്തയച്ചു. പക്ഷെ തർക്കം രൂക്ഷമായാതിനാൽ സർക്കാരിന് ഇക്കാര്യത്തിൽ അന്തിമ തീരുമമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

