തൃശൂര്‍: പൊട്ടാസ്യം സയനൈഡ് ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്ബോള്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.കൂടത്തായി കൊലപാതക പരമ്ബരയുള്പ്പെടെ വന്നതിന് പിന്നാലെ സംസ്ഥാന ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച് ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കേരള പോയിസണ്‍ റൂള്‍സ് എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് ഡയറക്ടറേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അംഗീകൃത വില്‍പ്പനയ്ക്ക് നിലവില്‍ രേഖകള്‍ ആവശ്യമില്ല. സംസ്ഥാനത്ത് പ്രതിമാസം 30 കിലോ സയനൈഡ് അനധികൃതമായി വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആസിഡുകളുടെ വില്പനയും ശേഖരണവും ആധാര്‍ മുഖേനയാവണം എന്നും ഡ്രഗ്സ് കണ്ട്രോള് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സയന്‍സ് ലാബുകള്‍ക്ക് വേണ്ടിയാണ് കൂടുതലായി ആസിഡുകള്‍ ശേഖരിക്കുന്നത്. ഇതിന് ഇനി അധ്യാപകരുടെ ആധാര്‍ നല്‍കണം. കര്‍കര്‍ ഉപയോഗിക്കുന്ന ഫോമിക് ആസിഡ് മാരക സ്വഭാവമുള്ളതാണെങ്കിലും കാര്‍ഷിക ആവശ്യമായതിനാല്‍ ഇതിനെ ഒഴിവാക്കിയിട്ടുണ്ട്.