തിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ കെസി ജോസഫ് അവകാശ ലംഘന നോട്ടീസ് നല്കി. സ്പീക്കര്‍ക്കാണ് കെ സി ജോസഫ് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസ്.
എന്നാല്‍ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇന്ന് വ്യക്തമാക്കിയിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാമതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.
അതേസമയം, സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് പിന്മാറ്റമെന്നും ചെന്നിത്തല പറഞ്


