കൊച്ചി: കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന് പ്രതികരിച്ചു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് റമ്പാനെ പള്ളിയില്‍ നിന്ന് മാറ്റിയത്. റമ്പാനും നാല് ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാന് തോമസ് പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.


