തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം.
അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതില്‍ ഇഡി അന്വേഷണം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം.
പിവി അന്‍വറിന്റെ പാര്‍ക്കിലും പരിശോധന നടക്കുന്നുണ്ട്. മഞ്ചേരിയിലെ സില്‍സില പാര്‍ക്കില്‍ ആണ് പരിശോധന. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രനാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാളെ ഇഡി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.


