ഇടുക്കി ഗവൺമെന്റ് നഴ്സിങ് കോളജിൽ സമരം ചെയ്ത വിദ്യാർഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി എന്ന് ആരോപണം. ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിയെന്ന് പിടിഐ അംഗം രാജിമോള്‍ പറഞ്ഞു. (
കോളേജ് പ്രിൻസിപ്പലും യോഗത്തിൽ പങ്കെടുത്തു. സമരം അവസാനിപ്പിക്കാനായിരുന്നു യോഗം വിളിച്ചു ചേർത്തത്. കലക്ടറുടെ ഓഫിസിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. കോളേജ് പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, പിടിഎ പ്രസിഡന്റ്, അഞ്ച് വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപിയും രംഗത്തെത്തി. കോളജില്‍ കൊള്ളഫീസ് ചുമത്താന്‍ ഉള്‍പ്പെടെ സിവി വര്‍ഗീസ് ഗൂഢാലോചന നടത്തിയെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. വര്‍ഗീസിന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന കോളജ് പ്രിന്‍സിപ്പലിനെ ആവശ്യമില്ല. നഴ്സിങ് കോളജിന് ഡാമേജ് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി താനായിരിക്കുമെന്ന് വര്‍ഗീസ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.