യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭാരവാഹികളും പ്രതികളുമായ ജാസ്മിന് ഷാ ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്കി. സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന് ഷാ ഉള്‍പ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് പരാതിക്കാരന്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് കേസെന്നും താന്‍ കുറ്റക്കാരനല്ലെന്ന് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാസ്മിന് ഷാ വ്യക്തമാക്കിയിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന് ഷായും ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.
Home Crime & Court യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന് ഷാ ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യപേക്ഷ തള്ളി

