പുനലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. പുനലൂര്‍ ഇടപ്പാളയം രാധികാ ഭവനില്‍ ശ്യാമില്‍ നിന്നുമാണ് ആശുപത്രി അധികൃതര്‍ കഞ്ചാവ് കണ്ടെടുത്തത്. പുനലൂര്‍-ചെങ്കോട്ട പാതയില്‍ ഇടപ്പാളയത്ത് വച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്. ഒരു കിലോയോളം വരുന്ന കഞ്ചാവ് ആശുപത്രി അധികൃതര്‍ പുനലൂര്‍ പൊലീസിന് കൈമാറി.

