കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു.ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ് സർജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്.
അടിയന്തരമായി പ്രശ്നപരിഹാരത്തിനുള്ള ഇടപെടൽ നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതെ ശസ്ത്രക്രിയ നടത്തിയാൽ രോഗികളുടെ ആരോഗ്യത്തെ ബാധിക്കും. വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.