തിരുവന്തപുരം: പൊതുപ്രവര്‍ത്തകനായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണന് മാസ്റ്ററുടെ സ്മരണാര്‍ത്ഥം നവജീവന്‍ വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണന് മാസ്റ്റര്‍ സ്മാരക നവജീവന്‍ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിലീന അത്തോളിക്ക്. ഇരുപതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം സബ് – എഡിറ്ററാണ് നിലീന അത്തോളി. സാംസ്കാരിക പ്രവര്‍ത്തക ഡോ.ടി.വി സുനീത ടീച്ചര്‍ അധ്യക്ഷയായ റഫീഖ് മംഗലശ്ശേരി, ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന 9 അംഗ കമ്മറ്റിയാണ് നിലീന അത്തോളിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഓരോ വര്‍ഷവും ഓരോ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കാറുള്ളത്. ഇത്തവണ മാധ്യമ മേഖലയില്‍ നിന്ന് നിലീന അത്തോളിയെ ആണ് തിരഞ്ഞെടുത്തത്. ഭര്‍ത്താവ് ഗൗതം. നിതാര മകള്‍.


