തലസ്ഥാനത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി, നായകൾ ഭക്ഷണമാകുന്നോ എന്ന സംശയവും ബലപ്പെടുന്നു , കോർപ്പറേഷന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് മൃഗ സ്നേഹികൾ. Rashtradeepam I RTv 👇👇👇👇👇
കൈരളി ചാനല്‍ ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍. പി. ചന്ദ്രശേഖരന് രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’ പുസ്തകം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു. സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ. പി. എസ് ശ്രീകല പുസ്തകം സ്വീകരിച്ചു. കവിയും ഗവേഷണ വിദ്യാര്‍ഥിയുമായ ഡി. അനില്‍കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ട4 പ്രൊഫ. വി. കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് റിസര്‍ച്ച് ഓഫീസര്‍ രമ്യ. കെ. ജയപാലന് സ്വാഗതവും ഗ്രന്ഥകാരന് ഡോ. എന്‍. പി ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു. 200രൂപയാണ് പുസ്തകത്തിന്റെ വില.