തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗി മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. നെയ്യാറ്റിൻകര സ്വദേശി സനീഷ് ആണ് മരിച്ചത്.
ജീവൻരക്ഷ ഉപകരണങ്ങൾ മാറ്റിയതിനാലാണ് മരണമെന്നാണ് പരാതി. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് പതിനെട്ടാം തീയതി രാവിലെയാണ് മരിച്ചത്.
അതേസമയം, ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. എന്നാല്‍, മെഡിക്കൽ കോളജ് അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു.
മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു.


