പത്തനംതിട്ട: വി.ഡി സതീശന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അക്രമമാണ് തൻ്റെ വീടിന് നേരെയുണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തൻ്റെ വീടിന് നേരെ ആക്രമണം നടത്തുന്നത് എന്തിന് വേണ്ടിയിട്ടാണെന്നും മന്ത്രി ചോദിച്ചു.
മെഡിക്കൽ കോളേജ് വിഷയത്തിൽ ആരോഗ്യമന്ത്രി ചെയ്യേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കകം നടപടി എടുത്തു. അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യമന്ത്രിയല്ല ശസ്ത്രക്രിയ നടത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ചികിത്സ പിഴവാണ്. അന്ന് സർക്കാർ അധികാരം ഏറ്റെടുത്തിട്ടില്ലയെന്നും മന്ത്രി.
മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആർക്കും ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഹീനമായ നീക്കമാണ് കാണുന്നത്. ആരോഗ്യ മേഖലയിലെ കുത്തകകളെ സഹായിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.


